ശ്രീകൃഷ്ണ ജന്മഭൂമി തർക്കം: നടപടിയിൽ ഇടപെടാതെ സുപ്രീംകോടതി

Saturday 11 January 2025 12:16 AM IST

ന്യൂഡൽഹി : ഉത്തർപ്രദേശ് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള ഹർജികൾ സംയുക്തമായി പരിഗണിക്കാനുള്ള അലഹബാദ് ഹൈക്കോടതി നടപടിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇരുഭാഗത്തിനും പ്രയോജനമുണ്ടാകുന്ന നടപടിയാണിതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി നിലപാടിനെതിരെ സമർപ്പിച്ച ഹർജികൾ അടക്കം ഏപ്രിലിൽ പരിഗണിക്കുന്നതിനായി മാറ്റി.