കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

Saturday 11 January 2025 2:56 AM IST

കറുകച്ചാൽ : വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. മാടപ്പള്ളി ആനത്താറ്റിൽ വീട്ടിൽ കെവിൻ അലക്സ് (30), മാടപ്പള്ളി മാമ്മൂട് ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ രാഹുൽ സുരേന്ദ്രൻ (30) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കറുകച്ചാൽ തകിടിയേൽ മാമുണ്ട റോഡിന് സമീപം യുവാക്കൾ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കറുകച്ചാൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവർ പിടിയിലായത്. ഇവരിൽനിന്നും 3.976 കിലോ കഞ്ചാവ് പോലീസ് കണ്ടെടുക്കുകയും ചെയ്തു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ്, എസ്.ഐ വിനയകുമാർ, സി.പി.ഓ മാരായ സുരേഷ്, വിവേക്, ഷാനിൽ കുമാർ, രതീഷ് എന്നിവ!*!ർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയതത്. കെവിൻ അലക്സിന് കറുകച്ചാൽ, തൃക്കൊടിത്താനം,വയനാട് ജില്ലയിലെ വൈത്തിരി എന്നീ സ്റ്റേഷനുകളിലും രാഹുൽ സുരേന്ദ്രന് പാമ്പാടി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.ഇരുവരെയും കോടതിയിൽ ഹാജരാക്കി.