ആംബുലൻസിലെ ഓക്സിജൻ സിലിണ്ടറുകൾ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

Monday 13 January 2025 1:18 AM IST

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിലെ ആംബുലൻസിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. വഴിച്ചേരി വാർഡിൽ സെന്റ് ജോസഫ് സ്ട്രീറ്റിൽ ലത്തീൻപള്ളിപ്പറമ്പ് വീട്ടിൽ ജിജു (26), ചാത്തനാട് അവലൂക്കുന്ന് ഗെയ്റ്റിങ്ങൽ ഹൗസിൽ ഷിജോ ആന്റണി (27) എന്നിവരാണ് അറസ്റ്റിലായത്. ഒ.എസ്. ടി ട്രീറ്റ്മെന്റ് സെന്ററിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഫിറ്റ് ചെയ്തിരുന്ന കാലിയായ ഓക്സിജൻ സിലിണ്ടറുകൾ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ആശുപത്രി അധികൃതർ ആലപ്പുഴ സൗത്ത് സി. ഐ കെ.ശ്രീജിത്തിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ സഹിതം പ്രതികളെ പിടികൂടുകയായിരുന്നു. ജിജുവിനെതിരെ ആറും ഷിജോയ്ക്കേതിരെ അഞ്ചും കേസുകൾ ആലപ്പുഴ നോർത്ത്,​ സൗത്ത് സ്റ്റേഷനുകളിലുള്ളതായി പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.

പ്രതികളെ പിടികൂടിയ സംഘത്തിൽ സി. ഐ ശ്രീജിത്തിനൊപ്പം പ്രിൻസിപ്പൽ എസ്.ഐ വി.ഉദയകുമാർ , എസ്. ഐമാരായ വിജയപ്പൻ, മനോജ്, എ. എസ്. ഐ റിച്ചാർ‍ഡ് ജെയിംസ്, സീനിയർ സി. പി. ഒമാരായ രാജേന്ദ്രൻ, ശ്യാം, ആന്റണി രതീഷ്, യേശുദാസ് എന്നിവരുമുണ്ടായിരുന്നു.