ആരെങ്കിലും ക്ഷണിച്ചാൽ പോകുക, കുഴിമന്തി തന്നെ വേണമെന്ന് പറയരുത്; കേക്ക് വിവാദത്തിൽ പാണക്കാട് തങ്ങൾ

Sunday 12 January 2025 11:27 PM IST

മലപ്പുറം ; ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രൈസ്തവ പുരോഹിതർക്കൊപ്പം കേക്ക് മുറിച്ച് കഴിച്ചതിനെ തുടർന്നുള്ള വിവാദങ്ങളിൽ പ്രതികരിച്ച് പാണക്കാട് സാദിഖലി തങ്ങൾ. ആരെങ്കിലും ക്ഷണിച്ചാൽ പോകുക. തരുന്നത് ഭക്ഷിക്കുക,​ കുഴിമന്തി തന്നെ വേണം എന്നുപറയരുതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ആരെയും വെറുപ്പിക്കേണ്ടതില്ലെന്നും ഇതര മതസ്ഥരോട് സാഹോദര്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കണ. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണമെന്നും പക്വതയില്ലാത്ത വാക്കുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുവാക്ക് പറയുമ്പോൾ അതുകൊണ്ട് സമൂഹത്തിന് ഗുണം ഉണ്ടാകുമോ എന്ന് ചിന്തിക്കണം. അതല്ലാതെ ചാനലുകൾക്കും മീഡിയകൾക്കും വേണ്ടി നിങ്ങൾ സംസാരിക്കേണ്ടതില്ലെന്നും സാദിഖ് അലി തങ്ങൾ വ്യക്തമാക്കി.

ക്രിസ്മസ് ദിനത്തിൽ പാണക്കാട് തങ്ങൾ കേക്കുമുറിച്ചതിൽ വിമ‍ർശനവുമായി കാന്തപുരം വിഭാഗവും ഇ.കെ. സുന്നി വിഭാഗത്തിലെ ലീഗ് വിരുദ്ധരും വിമർശനം ഉന്നയിച്ചിരുന്നു. ഭാഗവും രംഗത്തെത്തിയിരുന്നു.