നേതൃത്വ പരിശീലന  ക്ലാസ് സംഘടിപ്പിച്ചു

Tuesday 14 January 2025 12:15 AM IST

കോട്ടയം : അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്‌സ് കേരളയുടെ തെക്കൻ മേഖല നേതൃത്വ പരിശീലന ക്ലാസും കോട്ടയം സിഎസ്‌ഐ റീട്രീറ്റ് സെന്ററിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എൽ ജോസ്‌മോൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്, ട്രഷറർ സുധീർ മേനോൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്.മീരാണ്ണൻ, സെക്രട്ടറി ഗോപൻ കരമന തുടങ്ങിയവർ സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എ.ആർ.രാജൻ നന്ദി പറഞ്ഞു.