ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂൾ ബഹുനില മന്ദിരോദ്ഘാടനം
Tuesday 14 January 2025 3:40 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിനായി പുതിയതായി നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്കൂളിന്റെ ഏഴാം വാർഷികാഘോഷവും 17ന് രാവിലെ 11ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും.അടൂർ പ്രകാശ് എം.പി അദ്ധ്യക്ഷത വഹിക്കും.മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,ഒ.എസ്.അംബിക,സി.ബി.എസ്.ഇ റീജണൽ ഓഫീസർ മഹേഷ്.ഡി. ധർമാധികാരി എന്നിവർ പങ്കെടുക്കും. അന്ന് വൈകിട്ട് 3.30ന് നടക്കുന്ന സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രനടൻ ജഗദീഷ് നിർവഹിക്കും.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.ഉടൻ റിലീസ് ചെയ്യുന്ന പടക്കുതിര സിനിമയുടെ ടീം അജു വർഗീസും സംഘവും 6.30ന് സ്കൂളിലെത്തും.കൂടാതെ 7 മുതൽ പാട്ടിന്റെ പൂമരം തീർക്കുന്ന മ്യൂസിക് ബാൻഡായ ആൽമരം അവതരിപ്പിക്കുന്ന സംഗീതവിരുന്നും നടക്കും.