ലേഖാപഥം പ്രകാശനം

Tuesday 14 January 2025 3:53 AM IST

തിരുവനന്തപുരം: കേരള നടനത്തെ കുറിച്ച് തയ്യാറാക്കിയ ലേഖാപഥം എന്ന ഡോക്യുമെന്ററി മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ പ്രകാശനം ചെയ്തു. കാഞ്ഞിരംപാറ രവി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ സ്ക്രിപ്റ്റ് ബിന്ദു നാരായണമംഗലവും ക്യാമറ നവീൻ.കെ.സാജും എഡിറ്രിംഗ് ജീവൻ ചാക്കയുമാണ് നിർവഹിച്ചത്. തൈക്കാട് ഭാരത് ഭവനിൽ നടത്തിയ ചടങ്ങിൽ ഡോ.എം.ജി.ശശിഭൂഷൺ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ലേഖ തങ്കച്ചി,​ പ്രൊഫ.കെ.ഓമനക്കുട്ടി,​ കാഞ്ഞിരംപാറ രവി,​ വേണുഗോപാൽ,​ ബിന്ദു സുരേഷ്,​ സുരേഷ് സാരഥി എന്നിവർ പങ്കെടുത്തു.