കേളോത്ത് എക്കാൽ തറവാട് കൊയ്ത്തുത്സവം

Monday 13 January 2025 9:04 PM IST

പുല്ലൂർ: മാർച്ച് ഒൻപത് മുതൽ 13 വരെ തിയ്യതികളിലായി തെയ്യംകെട്ട് നടക്കുന്ന കേളോത്ത് എക്കാൽ തറവാട് ദേവസ്ഥാനത്ത് കൊയ്ത്തുത്സവം നടത്തി. ഫെബ്രുവരി 10ന് കൂവം അളക്കലിന് നെല്ല് ഒരുക്കുന്നതിന്റെ ഭാഗമായാണ് നെൽകൃഷി ഇറക്കിയത്. വിളവെടുപ്പ് ചലച്ചിത്രനടൻ പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ തെയ്യം കെട്ടിന്റെ ലോഗോ പ്രകാശനം ചെയ്തു.സംഘാടകസമിതി ചെയർമാൻ സി രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സീത, എം.വി.നാരായണൻ, ശങ്കരൻ കേളോത്ത് , പി.മനോജ് , കൊട്ടൻ കുഞ്ഞി ,രാജൻ മടത്തിനാട്ട്, ഐശ്വര്യകുമാരൻ, എ. കൃഷ്ണൻ , അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.മണികണ്ഠൻ എന്നിവർ സംസാരിച്ചു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരാണ് തെയ്യം കെട്ടിന്റെ ലോഗോ തയ്യാറാക്കിയത്