വിഴിഞ്ഞം കോൺക്ലേവ്: ആമുഖ സംവാദം

Tuesday 14 January 2025 3:21 AM IST

തിരുവനന്തപുരം: 28, 29 തീയതികളിൽ നടക്കുന്ന വിഴിഞ്ഞം കോൺക്ലേവിന് മുന്നോടിയായി ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് സംഘടിപ്പിക്കുന്ന സംവാദം നാളെ വൈകിട്ട് 4ന് ജവഹർ നഗറിലെ ചേംബർ ഹാളിൽ നടക്കും.'ഫ്രം ലോക്കൽ ടു ഗ്ലോബൽ - വിഴിഞ്ഞം ആൻഡ് ദ ഫ്യൂച്ചർ ഒഫ് കേരള എക്കോണമി' എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി,ആസൂത്രണ ബോർഡ് അംഗം കെ.എൻ.ഹരിലാൽ,അദാനി വിഴിഞ്ഞം പോർട്‌സ് ഓട്ടോമേഷൻ ആൻഡ് ഓപ്പറേഷൻസ് മേധാവി തുഷാർ രഹത്തേക്കർ, ജിടെക് ചെയർമാനും ഐ.ബി.എസ് എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ.മാത്യൂസ്,ടി.സി.സി.ഐ പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ,വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവർ പങ്കെടുക്കും. വിഴിഞ്ഞം തുറമുഖത്തെ ആഗോള നിക്ഷേപക കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനാവശ്യമായ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുകയും പൊതുഅഭിപ്രായ രൂപീകരണം ഉണ്ടാക്കുകയുമാണ് ലക്ഷ്യം. ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനും വിഴിഞ്ഞത്തെ ഗ്ലോബൽ ഗേറ്റ് വേ ആക്കുന്നതിന്റെ സാദ്ധ്യതകളും വെല്ലുവിളികളും ചർച്ചചെയ്യുന്നതിനും സുസ്ഥിര സാമ്പത്തിക വികസനം സാദ്ധ്യമാക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതിനും അവസരമുണ്ടാവും.