അഭിമുഖം നാളെ
Tuesday 14 January 2025 1:25 AM IST
ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. പ്ലസ് ടു, ബിരുദം, ഐ.ടി.ഐ(ഇലക്ട്രിക്കൽ) ഡിപ്ലോമ നിശ്ചിത യോഗ്യതയുള്ള സെന്ററിൽ രജിസ്റ്റർ ചെയ്ത 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. നാളെ രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ: 0477-2230624, 2230626, 8304057735.