നാളത്തെ യു.ജി.സി നെറ്റ് പരീക്ഷ മാറ്റി

Tuesday 14 January 2025 4:26 AM IST

ന്യൂഡൽഹി: നാളെ (ജനുവരി 15) നടക്കാനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റി വച്ചതായി ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. ജനുവരി 16ന് തീരുമാനിച്ച പരീക്ഷയിൽ മാറ്റമില്ല. മകരസക്രാന്തി, പൊങ്കൽ തുടങ്ങിയ ആഘോഷങ്ങൾ പരിഗണിച്ച് പരീക്ഷ മാറ്റണമെന്ന ആവശ്യമുയർന്നിരുന്നു. കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ, സർവകലാശാലകളിൽ ജൂനിയർ റിസർച്ച് ഫെലോ തുടങ്ങിയ തസ്‌തികകൾക്കുള്ള യോഗ്യതയാണ് യു.ജി.സി നെറ്റ്.