ബഹുജന മാർച്ചും ധർണയും

Tuesday 14 January 2025 2:40 AM IST

വക്കം: ഗ്രാമപഞ്ചായത്ത് ഭരണസ്തംഭനത്തിനെതിരെ പഞ്ചായത്ത് കാര്യാലയത്തിലേയ്ക്ക് സി.പി.എം നേതൃത്വത്തിൽ ബഹുജനമാർച്ചും ധർണയും സംഘടിപ്പിച്ചുജില്ലാകമ്മിറ്റിയംഗം അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം നിർവഹിച്ചു.സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ,വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഷാജു,അക്ബർഷാ,ജയ തുടങ്ങിയവർ പങ്കെടുത്തു.ലൈഫ് ഭവനപദ്ധതി നടപ്പാക്കുക,കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക, പ്രതിപക്ഷ വാർഡുകളോടുള്ള അവഗണന അവസാനിപ്പിക്കുക,സർക്കാർ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുക,പൊട്ടിപ്പൊളിഞ്ഞ പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, പൊതുജനങ്ങൾക്കായി പഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തുക,തെരുവ് വിളക്കുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയാവശ്യങ്ങൾ പ്രതിഷേധത്തിൽ ഉന്നയിച്ചു.