കായലിൽ ചാടിയ സ്ത്രീയെ രക്ഷിച്ചു

Tuesday 14 January 2025 1:42 AM IST

ആലപ്പുഴ: ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടിൽ നിന്ന് കായലിൽ ചാടിയ യാത്രക്കാരിയെ ജീവനക്കാർ രക്ഷിച്ചു. ആലപ്പുഴയിൽ നിന്ന് കുപ്പുപ്പുറം ഭാഗത്തേക്ക് പോയ യാത്രാബോട്ടിലുണ്ടായിരുന്ന ആലപ്പുഴ തമ്പകച്ചുവട് സ്വദേശിനി സുധർമ്മയാണ് (55) കായലിലേക്ക് ചാടിയത്. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം. ബോട്ട് പുന്നമട ലേക്ക് പാലസിന് സമീപമെത്തിയപ്പോൾ സുധർമ്മ ചാടുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഭയന്നുപോയി. രണ്ട് ജീവനക്കാരാണ് കായലിലേക്ക് ചാടി സ്ത്രീയെ രക്ഷിച്ചത്. ഇവരുടെ രണ്ട് ഫോണുകളും വെള്ളത്തിൽപ്പോയി. സ്ത്രീയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.