വൃദ്ധ ദമ്പതികളെ കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
Tuesday 14 January 2025 2:39 AM IST
കാട്ടാക്കട:വൃദ്ധ ദമ്പതികളെ കഴുത്തിൽ കത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി കാട്ടാക്കട പൊലീസിൽ പരാതി. കാട്ടാക്കട എട്ടിരുത്തി മൈലാടി തൊളിക്കോട് പുത്തൻ വീട്ടിൽ ബാലസ്(75),ഭാര്യ ഗോമതി(75)എന്നിവരെയാണ് ഇവരുടെ ബന്ധുവായ രണ്ട് പേർ . ഞായറാഴ്ച രാത്രി 12 മണിയോടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പറയുന്നത്.ദമ്പതികൾക്ക് 2000 രൂപ കിട്ടാനുള്ളത് ചോദിച്ചതിലെ വൈരാഗ്യമാണ് ഭീഷണിയ്ക്ക് പിന്നിലെന്ന് പറയുന്നു.വാതിൽ പൊളിക്കാൻ ശ്രമിക്കുകയും ശേഷം ജനലുകൾ അടിച്ചുതകർക്കുകയും ചെയ്തഷേഷം അകത്തുകയറി കഴുത്തിൽ കത്തിവയ്ക്കുകയായിരുന്നു