പ്രവാസജീവിതം കൊണ്ട് ഞാൻ സംരംഭകനായി: ഡോ. വി.കെ.ഗോപിനാഥൻ
Tuesday 14 January 2025 12:53 AM IST
തൃശൂർ: അഞ്ചുവർഷത്തെ പ്രവാസജീവിതം കൊണ്ടാണ് തനിക്ക് ഒരു സംരംഭകനാകാൻ കഴിഞ്ഞതെന്നും അങ്ങനെയാണ് കുറേപേർക്ക് തൊഴിൽ നൽകാനായതെന്നും മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ സ്ഥാപക ഡയറക്ടറായ ഡോ. വി.കെ.ഗോപിനാഥൻ. പ്രവാസജീവിതം കൊണ്ട് അങ്ങനെ സമൂഹത്തിന് ഗുണം നൽകാനായി. സർക്കാർ സർവീസിലിരിക്കെയാണ് അവധിയെടുത്ത് പ്രവാസജീവിതം തുടങ്ങിയത്. വെറുമൊരു കൗതുകം കൊണ്ടാണ് വിദേശത്ത് പോയതെങ്കിലും അത് പിന്നീട് നേട്ടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.