ജപ്പാനിൽ ഭൂചലനം സുനാമി മുന്നറിയിപ്പ്

Tuesday 14 January 2025 5:43 AM IST

ടോക്കിയോ: തെക്കു പടിഞ്ഞാറൻ ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്നലെ പ്രാദേശിക സമയം രാത്രി 9.19ന് ക്യൂഷൂ മേഖലയിലായിരുന്നു സംഭവം. ഹ്യൂഗ നാഡ കടലിൽ 30 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. എന്നാൽ, മിയാസാക്കി,​ കൊച്ചി പ്രവിശ്യകളുടെ തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിലുള്ള സുനാമിത്തിരകൾക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മിയാസാക്കി സിറ്റിക്ക് സമീപം 20 സെന്റീമീറ്റർ ഉയരത്തിലെ സുനാമിത്തിര റെക്കാഡ് ചെയ്തു.