ലക്ഷ്യം നിരോധനം മറികടക്കാൻ, ടിക്ടോക് ഇലോൺ മസ്ക് സ്വന്തമാക്കുന്നുവോ? ​ പ്രതികരിച്ച് ചൈന

Tuesday 14 January 2025 10:32 PM IST

ന്യൂയോർക്ക്: യുഎസിലെ നിരോധനം മറികടക്കാൻ ലക്ഷ്യമിട്ട് വിഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക്ടോക് ഇലോൺ മസ്കിന് വിൽക്കുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ച് ചൈന. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് യുഎസ് ഭരണകൂടം പുതിയ നിയമ നിർമ്മാണം നടത്തിയിരുന്നു.

ഇതനുസരിച്ച് ടിക്ടോക് പ്ലാറ്റ്ഫോമിന്റെ ഓഹരികൾ ചൈനീസ് ഇതര കമ്പനിക്ക് വിറ്റില്ലെങ്കിൽ നിരോധനമേർപ്പെടുത്തും. അതിന് പിന്നാലെയാണ് ടിക്‌ടോക്കിനെ ഇലോൺ മസ്ക് സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നത്. പു​തി​യ​ ​പ്ര​സി​ഡ​ന്റാ​യി​ ​ഡോ​ണ​ൾ​ഡ് ​ട്രം​പ് ​അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ​ ​ടി​ക്ടോ​ക് ​നി​രോ​ധ​ന​ത്തി​നു​ള്ള​ ​സാ​ദ്ധ്യ​ത​യേ​റെ​യാണ്.

ടിക്ടോക്കിന്റെ നിരോധനം തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിന് തന്നെയാണ് ഗുണം ചെയ്യുക എങ്കിലും യുഎസിൽ ടിക്ടോക് നിരോധിക്കപ്പെടരുത് എന്നാണ് തന്റെ അഭിപ്രായമെന്ന് മസ്‌ക് നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ​ചൈ​ന​യോ​ട് ​ക​ടു​ത്ത​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​ന്ന​ ​വ്യ​ക്തി​യാ​ണ് ​ഡോ​ണ​ൾ​ഡ് ​ട്രം​പ്.​ ​അ​ത് ​തി​രി​ച്ച​ടി​യാ​വു​മെ​ന്നാ​ണ് ​ടി​ക്ടോ​ക്കി​ന്റേ​യും​ ​മാ​തൃ​ക​മ്പ​നി​യാ​യ​ ​ബൈ​റ്റ്ഡാ​ൻ​സി​ന്റേ​യും​ ​വി​ല​യി​രു​ത്ത​ൽ.