ഒരു കിലോയിലേറെ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
Wednesday 15 January 2025 1:45 AM IST
നേമം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ ഒരു കിലോയിലേറെ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.പൊലീസിന് ലഭിച്ച രഹസ്യവിവരത്ത തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.കരമന - കളിയിക്കാവിള പാതയിൽ കാരയ്ക്കാമണ്ഡപത്തിൽവച്ച് തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് ബസ് തടഞ്ഞ് നേമം പൊലീസ് കഞ്ചാവ് പിടികൂടിയത്.
ചെങ്കൽച്ചൂള രാജാജി നഗർ ഫ്ളാറ്റ് നമ്പർ 326ൽ ബിജു (52),മാവേലിക്കര കണ്ണമംഗലം നോർത്ത് മീനുഭവനിൽ മിഥുൻ മധു(22),മാവേലിക്കര കണ്ണമംഗലം നോർത്ത് അജിത ഭവനിൽ അച്ചുകൃഷ്ണ (27) എന്നിവരാണ് അറസ്റ്റിലായത്. ബിജുവിനെതിരെ കഞ്ചാവ് കടത്തിയതിന് നേരത്തെയും കേസുണ്ടെന്ന് നേമം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.