125 വനിതകൾക്ക് സൗജന്യ സ്വയം തൊഴിൽ പരിശീലനം

Thursday 16 January 2025 6:27 AM IST

തിരുവനന്തപുരം: ഗവ.വിമൻസ് കോളേജിന്റെ 125-ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ 125 വനിതകൾക്ക് സൗജന്യ സ്വയംതൊഴിൽ പരിശീലനം നൽകും.കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്റർ വഴി നടത്തിവരുന്ന ഒരു ദിവസം മുതൽ ഏഴു ദിവസം വരെ ദൈർഘ്യമുള്ള 11 കോഴ്സുകളിലാണ് പരിശീലനം.

ഗവ.വിമൻസ് കോളേജിൽ നിലവിലുള്ള വിദ്യാർത്ഥിനികൾക്ക് പുറമെ പൂർവ വിദ്യാർത്ഥിനികൾക്കും പൊതുജനങ്ങൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം.

എസ്.സി /എസ്.ടി,ഭിന്നശേഷി,ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി നിശ്ചിത ശതമാനം സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. ബി.പി.എൽ റേഷൻകാർഡ് ഉടമകൾക്ക് മുൻഗണന ലഭിക്കും.തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ ആധാറിന്റെയും റേഷൻ കാർഡിന്റെയും പകർപ്പുകളും രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോകളും രജിസ്‌ട്രേഷൻ സമയത്ത് സമർപ്പിക്കണം. കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്റർ മുഖേന സർട്ടിഫിക്കറ്റ് നൽകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20.പരിശീലനം 27ന് ആരംഭിക്കും.ഫോൺ: 04712332963, 6282775989.