'പ്രേംനസീർ കവിതകൾ' കവിതാ ആൽബം
Thursday 16 January 2025 1:43 AM IST
മുടപുരം : പ്രേംനസീറിന്റെ ചരമവാർഷിക ദിനത്തിൽ ജന്മനാടിന്റെ സ്മരണാഞ്ജലിയായി അദ്ദേഹത്തിനായി പ്രമുഖ കവികളായ ഒ.എൻ.വി, തിക്കുറിശ്ശി സുകുമാരൻ നായർ, പൂവച്ചൽ ഖാദർ എന്നിവർ രചിച്ച കവിതകൾ സംഗീതാവിഷ്കാരമാക്കി പുറത്തിറക്കി. പ്രേംനസീർ കവിതകൾ എന്ന പേരിൽ ഗായകൻ കെ. രാജേന്ദ്രനാണ് ചിറയിൻകീഴ് ദൃശ്യവേദിയുടെ ബാനറിൽ കവിതാ ആൽബം പുറത്തിറക്കിയത്. കവിതകൾ ആലപിച്ചത് കെ.രാജേന്ദ്രനാണ്. സംഗീതം: കേരളപുരം ശ്രീകുമാർ.ചിത്രീകരണം: അഖിലേഷ് രാധാകൃഷ്ണൻ.