പുരവൂർ സ്കൂൾ നൂറാം വാർഷികാഘോഷം
മുടപുരം: പുരവൂർ ഗവൺമെന്റ് എസ്.വി യു.പി സ്‌കൂളിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ചുനൽകിയ ഓപ്പൺ സ്‌റ്റേജിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു.കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം എ.എസ്.ശ്രീകണ്ഠൻ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.ആശ,അനന്തകൃഷ്ണൻ നായർ,ഡോ.എസ്.ബാലചന്ദ്രൻ,എ.കെ.ശശികുമാർ,എസ്.ഭാസുര ചന്ദ്രൻ,ദീപു.ആർ.എസ്,എം.എം പുരവൂർ,വിജയൻ പുരവൂർ,ഷാബു കിളിത്തട്ടിൽ,പ്രവീൺ.ആർ.എസ്,എസ്.എം.സി ചെയർമാൻ ഷാബു.വി.എസ്,വികസന സമിതി കൺവീനർ ഉണ്ണികൃഷ്ണൻ,ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.സജി,പ്രഥമാദ്ധ്യാപിക ബിന്ദു.കെ.ബി എന്നിവർ സംസാരിച്ചു.സർഗോത്സവം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.തുടർന്ന് മുതിർന്ന പൂർവ അദ്ധ്യാപകരെ ആദരിക്കുന്ന ഗരുവന്ദനം നടന്നു.