അന്തിയൂർ സർവീസ് സഹകരണ ബാങ്ക്

Thursday 16 January 2025 1:54 AM IST

ബാലരാമപുരം: അന്തിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോട്ടുകാൽക്കോണം ശാഖയുടെ ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എസ്.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​സി.ഐ.ടി.യു നേമം ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ,​സി.പി.എം ബാലരാമപുരം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കാവിൻപുറം സുരേഷ്,​ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷറർ എസ്.കെ പ്രേംലാൽ,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അർഷാദ്,​ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ് ഷിബുകുമാർ,​മുരളീധരൻ നായർ,​മഹേഷ് അഴകി,​അഖില.എം.ബി,​കെ.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.