കാട്ടാക്കടയിൽ ജോബ് ഡ്രൈവ്
Thursday 16 January 2025 1:01 AM IST
കാട്ടാക്കട:കാട്ടാക്കട ടൗൺ എംപ്ലോയ്മെന്റ് എക്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേയ്ക്ക് 18ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും.ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും ബയോഡേറ്റയുമായി കാട്ടാക്കട സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ രാവിലെ 9മുതൽ ഹാജരാകണം.യോഗ്യത എസ്.എസ്.എൽ.സി,പ്ലസ്ടു,ബിരുദം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0471-2295030.