മഹാവതാർ നരസിംഹ റിലീസ് ഏപ്രിൽ 3ന് 

Thursday 16 January 2025 3:02 AM IST

പ്രേക്ഷകർ കാത്തിരിക്കുന്ന, അശ്വിൻ കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ത്രീഡി ആനിമേഷൻ ചിത്രം, മഹാവതാർ നരസിംഹയുടെ ടീസർ പുറത്ത്. ഏപ്രിൽ 3ന് ചിത്രം റിലീസ് ചെയ്യും.

മഹാവതാർ സീരീസിലെ ആദ്യചിത്രമാണ് മഹാവതാർ നരസിംഹ. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹ എന്ന പാതി സിംഹവും പാതി മനുഷ്യനുമായിട്ടുള്ള കഥാപാത്രത്തെയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ.ജി.എഫിന്റെയും കാന്താരയുടെയും സലാറിന്റെയും നിർമാതാക്കളായ ഹൊംബാലെ ഫിലിംസാണ് മഹാവതാർ നരസിംഹ അവതരിപ്പിക്കുന്നത്. ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീതസംവിധാനം: സാം സി.എസ്. മലയാളം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിൽ 3 ഡി രൂപത്തിൽ ചിത്രം പുറത്തിറങ്ങും.