പാലിയേറ്റീവ് പ്രവർത്തകർക്ക് ആദരവ്.
Wednesday 15 January 2025 10:07 PM IST
പിലാത്തറ: പാലിയേറ്റീവ് ദിനത്തിൽ ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എജ്യുക്കേഷന്റെ നേതൃത്വത്തിൽ പിലാത്തറയിലെ സജീവ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു. ചെറുതാഴം ബാങ്കിലെ സർവീസ് കാലയളവിന് ശേഷം മുഴുവൻ സമയ പാലിയേറ്റീവ് കെയർ സന്നദ്ധപ്രവർത്തകനായും ഐ.ആർ.പി.സിയുടെയും ദയ പരിയാരത്തിന്റെയും സജീവ വളണ്ടിയറായും പ്രവർത്തിക്കുന്ന ദാമോദരൻ പാറമേൽ,പയ്യന്നൂർ ബി.എം.എൽ.പി സ്‌കൂൾ റിട്ടയേർഡ് പ്രധാനാദ്ധ്യാപികയും പൊതുപ്രവർത്തകയും ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് മുഴുവൻ സമയ വളണ്ടിയറുമായ ബിന്ന ജാക്വലിൻ സ്റ്റാൻലി, പിലാത്തറയിലെ പാലിയേറ്റീവ് പ്രവർത്തകൻ റിയാസ് ഏഴിലോട് എന്നിവരെയാണ് ആദരിച്ചത്. ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എജ്യുക്കേഷൻ ഡയരക്ടർ ഷനിൽ ചെറുതാഴം, ബിന്ദു സുരേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.