ഉദിനൂർ ജി.എച്ച്.എസ്.എസിൽ കെട്ടിടോദ്ഘാടനം
Wednesday 15 January 2025 10:10 PM IST
തൃക്കരിപ്പൂർ: ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം.രാജഗോപാലൻ എം.എൽ.എ. നിർവ്വഹിച്ചു. ഹയർ സെക്കൻഡറി ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ടോയ്ലറ്റ് കോപ്ലക്സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ.സജിത്തും നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി.വി.സുരേശൻ അദ്ധ്യക്ഷത വഹിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ് ലം , നീലേശ്വരം ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സുമേഷ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.വിജയലക്ഷ്മി. എസ്.എസ്.എസ് കാസർകോട് ഡി.പി.സി വി.എസ്. ബിജുരാജ്,മദർ പി.ടി.എ പ്രസിഡന്റ് വി.വി. ശ്രീജ സംസാരിച്ചു. പ്രിൻസിപ്പാൾ പി.വി.ലീന സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.സുബൈദ നന്ദിയും പറഞ്ഞു.