കണിച്ചാറിൽ വാർഷിക പദ്ധതി രൂപീകരണം

Wednesday 15 January 2025 10:15 PM IST

കണിച്ചാർ:കണിച്ചാർ പഞ്ചായത്ത് വാർഷിക പദ്ധതി 2025-2026 രൂപീകരണവും കരട് പദ്ധതി രേഖ അവതരണവും പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ് , പഞ്ചായത്ത് അംഗങ്ങളായ തോമസ് വടശ്ശേരി, ലിസമ്മ മംഗലത്തിൽ, ജോജൻ ഇടത്താഴെ, സുരേഖ സജി, ജിമ്മി അബ്രാഹം, ഷോജറ്റ് ചന്ദ്രൻകുന്നേൽ, വി.സി.രതീഷ്, ജിഷ സജി, സുരഭി റിജോ, വിജി അബ്രഹാം, പഞ്ചായത്ത് അസി. സെക്രട്ടറി ആർ. ദീപു രാജ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ.വി.ബാലകഷ്ണൻ എന്നിവർ സംസാരിച്ചു.