സംസ്ഥാന ബധിര കായിക മേളക്ക് ഒരുക്കം

Wednesday 15 January 2025 10:20 PM IST

തലശ്ശേരി : കേരള ബധിര കായിക കൗൺസിലിന്റെ നേതത്വത്തിൽ ഫെബ്രുവരി ആറു മുതൽ എട്ടുവരെ തലശ്ശേരി ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ബധിര കായികമേളയ്ക്ക് ഒരുക്കം തുടങ്ങിയതായി സ്വാഗത സംഘം ജനറൽ കൺവീനർ കെ.അഷ്റഫും സ്വാഗതസംഘം ചെയർമാൻ അഡ്വ.പുരുഷോത്തമനും അറിയിച്ചു.കായിക താരങ്ങളുടെയും ഒഫീഷ്യലുകളുടെയും താമസം, ഭക്ഷണം,ഗ്രൗണ്ട് സജ്ജീകരണം തുടങ്ങിയവ ഒരുക്കാൻ 15 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു. ഇതിനായി കുപ്പൺപിരിവ്, സർക്കാർ അനുമതിയോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സംഭാവനകൾ, ഉദാരമതികളിൽ നിന്നും കായിക കൂട്ടായ്മകളിൽ നിന്നും സമാഹരിക്കുന്ന തുക എന്നിവ ഉപയോഗപ്പെടുത്തും. സ്വാഗതസംഘം സെക്രട്ടറി എം.എൻ.അബ്ദുൾ റഷീദ്, ട്രഷറർ എ.കെ.ബിജോയ്, വൈസ് പ്രസിഡന്റ് പി.പി.സനിൽ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.