നഴ്സസുമാരുടെ സമര പ്രഖ്യാപന കൺവെൻഷൻ 16ന്
Thursday 16 January 2025 12:38 AM IST
തൃശൂർ: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ 13-ാം ജില്ലാ സമ്മേളനവും സമര പ്രഖ്യാപന കൺവെൻഷനും 16ന് ടൗൺ ഹാളിൽ നടക്കും. വൈകിട്ട് നാലിന് പൊതുസമ്മേളനം മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. യു.എൻ.എ ഇന്റർനാഷണൽ അധ്യക്ഷൻ ജാസ്മിൻഷാ, ദേശീയ സെക്രട്ടറി എം.വി.സുധീപ് എന്നിവർ പങ്കെടുക്കും. ഒരു ലക്ഷം നഴ്‌സുമാർ ചേർന്ന് നിർമ്മിക്കുന്ന സിനിമ 'മുന്നോട്ട്'ന്റെ പോസ്റ്റർ പ്രകാശനവും നടക്കും. സിനിമാ താരങ്ങളായ സിജു വിൽസൺ, ചിന്നു ചാന്ദിനി, ഉണ്ണി ലാലു, ശ്രുതി മണികണ്ഠൻ, സംവിധായകൻ നിഖിൽ ഗീത്, തിരക്കഥാകൃത്ത് ഇ.വി.പ്രകാശ് എന്നിവർ സംബന്ധിക്കും. 2.45ന് തെക്കേഗോപുര നടയിൽ നിന്ന് ആരംഭിക്കുന്ന നഴ്‌സുമാരുടെ പ്രകടനം ടൗൺ ഹാളിൽ അവസാനിക്കും.