അതിരപ്പിള്ളി സന്ദർശിച്ച് ഹംഗറി പ്രധാന മന്ത്രി മടങ്ങി
ചാലക്കുടി: ഹംഗറി പ്രധാനമന്ത്രി വിക്ടർ മെയ്‌ലി ഓബന്റെ കേരളത്തിലെ വിനോദ സഞ്ചാര യാത്ര അവസാനിച്ച് മടങ്ങി. കണ്ണൻകുഴിയിലെ സംറോഹ റിസോർട്ടിൽ തങ്ങിയ വിക്ടർ ഓബനും കുടുംബവും നേരിട്ട് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേയ്ക്ക് പോയില്ല. റിസോർട്ടിന് താഴെ ഇറങ്ങി വെള്ളച്ചാട്ടം കാണുകയായിരുന്നു. കിഴക്കാംതൂക്കായ മലയിലൂടെ താഴേയ്ക്ക് ഇറങ്ങുന്നതും തിരിച്ച് കയറുന്നതും കഠിന പ്രയ്തനമാണെന്ന കേരളാ പൊലീസിന്റെ അഭിപ്രായം ഹംഗേറിയൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. പിന്നീട് മലക്കപ്പാറയിലേക്ക് പോകണമെന്ന വിക്ടർ ഓബന്റെ ആഗ്രവും വേണ്ടെന്നു വച്ചു. റോഡിൽ കബാലി അടക്കമുള്ള ആനകളുടെ സാന്നിദ്ധ്യമാണ് യാത്ര റദ്ദാക്കിയത്. പന്ത്രണ്ട് ദിവസമായിരുന്നു ഹംഗറി പ്രാധന മന്ത്രിയും കുടുംബവും കേരളത്തിൽ തങ്ങിയത്. വിക്ടർ ഓബന്റെ സന്ദർശനത്തിന്റെ ഭാഗമായി രണ്ട് മണിക്കൂറോളം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്ത് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. പ്രധാന കവാടത്തിലൂടെയും വിനോദ സഞ്ചാരികളെ കടത്തി വിട്ടില്ല. സംറോഹ റിസോർട്ടിന് താഴെയുള്ള വഴിയിലൂടെ വൈ.3നാണ് അദ്ദേഹവും കുടുംബവും പുഴയുടെ തീരത്തെത്തിയത്.