കാർഷിക ഹൂണാർ ഹബ്ബ്

Thursday 16 January 2025 3:04 AM IST

കോട്ടയം: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പ്രകാരം ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന കാർഷിക ഹൂണാർ ഹബ്ബിന്റെയും വനിതാ നൈപുണ്യവികസനകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം ഇന്ന് നടക്കും. കാർഷിക വ്യാപാര,സംരംഭകത്വ മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടുള്ളതാണ് അഗ്രികൾച്ചർ ഹൂണാർ ഹബ്ബ്. വനിതകളുടെ നൈപുണ്യവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനായുള്ളതാണ് നൈപുണ്യവികസനകേന്ദ്രം. വൈകിട്ട് 4.30ന് കടുവാമൂഴിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എന്നിവർ പങ്കെടുക്കും.