30 കിലോമീറ്റർ മൈലേജ്, വില വെറും 6.66 ലക്ഷം മാത്രം: ഒപ്പം 360 ഡിഗ്രി ക്യാമറ, ആറ് എയർ ബാഗുകൾ
മുപ്പതുകിലോമീറ്ററിൽ കൂടുതൽ മൈലേജ്, സുരക്ഷയ്ക്കുവേണ്ടി ആറ് എയർബാഗുകൾ, ഒപ്പം 360 ഡിഗ്രി ക്യാമറ ...ഇത്രയൊക്കെ സെറ്റപ്പുകൾ ഉണ്ടെങ്കിലും വില തുടങ്ങുന്നത് വെറും 6.66 ലക്ഷത്തിൽ. മുടക്കുന്ന പണത്തിന് തക്കതായ മൂല്യം നൽകുന്ന ഈ കാർ ഏതാണെന്ന് അറിയുമോ? ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതിയുടെ ബലോന. മാരുതിയുടെ മൊത്തത്തിലുള്ള വില്പയിൽ ഗണ്യമായി സംഭാവന നൽകുന്ന മോഡൽകൂടിയാണ് ഇത്.
6.66 ലക്ഷം മുതൽ 9.83 ലക്ഷം വരെയാണ് മാരുതി ബലേനോയുടെ എക്സ് ഷോറൂം വില.സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ വേരിയന്റുകളാണ് ബലോന ലഭിക്കുന്നത്. വേരിയന്റുകൾക്കനുസരിച്ച് വിലയിൽ മാറ്റങ്ങളുണ്ടാവും. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ബലോനയ്ക്ക് കരുത്തേകുന്നത്. സിഎൻജിയിലും ലഭ്യമാണ്. ഈ എൻജിനിനൊപ്പം 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 5 സ്പീഡ് എഎംടി ട്രാൻസ്മിഷനുമാണ് ലഭിക്കുന്നത്.
പെട്രോൾ എംടി, എഎംടി മോഡലുകൾക്ക് 22.35 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ, സിഎൻജിക്ക് 30.61 കിലോമീറ്റർ മൈലേജും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത്രയും മൈലേജ് ലഭിക്കുന്നുണ്ടെന്നാണ് ഉപഭോക്താക്കളിൽ ഭൂരിപക്ഷവും പറയുന്നത്.
9 ഇഞ്ച് ടച്ച്സ്ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 6 സ്പീക്കർ അർകാമിസ് സൗണ്ട് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ബലോനയുടെ ഫീച്ചറുകളിൽ എടുത്തുപറയേണ്ടവയാണ്. പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, ESP, ഹിൽഹോൾഡ് അസിസ്റ്റ്, എല്ലാ യാത്രക്കാർക്കും സീറ്റ്ബെൽറ്റുകൾ എന്നിവയും പ്രധാന ആകർഷണമാണ്.