ചെറുനാരങ്ങയുണ്ടോ? പഞ്ചസാര പാത്രത്തിന്റെ പരിസരത്ത് പോലും ഉറുമ്പ് വരില്ല, പരീക്ഷിച്ച് നോക്കൂ
Thursday 16 January 2025 1:03 PM IST
പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കയറുന്ന സർവ സാധാരണമായ കാര്യമാണ്. എത്ര തന്നെ അടച്ചുവച്ചാലും ഈ പ്രശ്‌നം ഉണ്ടാവുന്നു. എന്തൊക്കെ ചെയ്‌തിട്ടും ഉറുമ്പിന്റെ പ്രശ്‌നം മറികടക്കാൻ സാധിക്കാത്തവർക്ക് വിഷമിക്കേണ്ട. പഞ്ചസാര പാത്രത്തിന്റെ പരിസരത്ത് പോലും ഉറുമ്പ് വരാതിരിക്കാനുള്ള രണ്ട് ടിപ്പുകൾ പരിചയപ്പെടാം.
1. ഒന്നോ രണ്ടോ ഗ്രാമ്പു പഞ്ചസാര പാത്രത്തിൽ ഇടുക. ഇങ്ങനെ ചെയ്‌താൽ ഒരിക്കലും ഉറുമ്പ് പഞ്ചസാരയിൽ കയറില്ല. ഗ്രാമ്പുവിന്റെ രൂക്ഷമായ ഗന്ധം കാരണം ഉരുമ്പ് പഞ്ചസാര പാത്രത്തിന്റെ സമീപത്ത് പോലും വരില്ല.
2. രണ്ടാമത്തെ ടിപ്പ് ചെറുനാരങ്ങയുടെ തോട് ഉപയോഗിച്ചുള്ളതാണ്. ചെറുനാരങ്ങയുടെ നീര് മാറ്റിയ ശേഷം വെയിലത്ത് നന്നായി ഉണക്കിയെടുക്കുക. ശേഷം പഞ്ചസാര പാത്രത്തിൽ ഇട്ട് അടച്ച് വയ്‌ക്കുക. ചെറുനാരങ്ങയുടെ ഗന്ധം കാരണം ഉറുമ്പ് പിന്നെ ഒരിക്കലും പഞ്ചസാര പാത്രത്തിൽ കയറില്ല.