200 രൂപയുടെ ബീഡി 4000 രൂപയ്‌ക്ക്; ജയിലിൽ തടവുകാർക്ക് ബീഡി വിറ്റ അസിസ്റ്റൻഡ് ജയിലർ അറസ്റ്റിൽ

Thursday 16 January 2025 3:55 PM IST

തൃശൂർ: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വില്‍പ്പന നടത്തിയ അസിസ്റ്റൻഡ് ജയിലറെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീന്‍ ആണ് അറസ്റ്റിലായത്. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് ബീഡി പൊതികള്‍ കണ്ടെടുത്തത്.

200 രൂപ വിലയുള്ള ഒരു കെട്ട് ബീഡി 4,000 രൂപയ്ക്കായിരുന്നു ഷംസുദ്ദീന്‍ തടവുകാര്‍ക്ക് വിറ്റിരുന്നത്. ഇയാള്‍ സെന്‍ട്രല്‍ ജയിലില്‍ ജോലിയിലിരിക്കെ അരി മറിച്ചുവിറ്റ കേസിലും നടപടി നേരിട്ട വ്യക്തിയാണ്.