12 പുലിനഖം, നാല് പുലിപ്പല്ല്, രണ്ട് കടുവ നഖം; വിൽപനയ്ക്ക് ശ്രമിച്ച വനംവകുപ്പ് ജീവനക്കാർ പിടിയിൽ
Thursday 16 January 2025 5:51 PM IST
പാലക്കാട്: കടുവയുടെയും പുലിയുടെയും നഖവുമായി വനംവകുപ്പ് ജീവനക്കാർ പിടിയിൽ. പാലക്കാട് നെല്ലിയാമ്പതിയിലെ വനംവകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ താത്‌കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജൻസിന്റെ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പാലക്കാട് പാലക്കയത്ത് നടന്ന പരിശോധനയിൽ 12 പുലിനഖം, രണ്ട് കടുവ നഖം, നാല് പുലിപ്പല്ല് എന്നിവ ഇവരിൽ നിന്ന് പിടികൂടി. വിൽപനയ്ക്കായി ഇരുചക്ര വാഹനത്തിൽ എത്തിച്ചപ്പോഴാണ് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് ഇരുവരെയും പിടികൂടിയത്.