ഇന്ദ്രജിത്തിന്റെ ധീരം ആരംഭിച്ചു

Friday 17 January 2025 8:22 AM IST

ഇന്ദ്രജിത്ത് ദിവ്യപിള്ള എന്നിവരെ പ്രധാനകഥാപാത്രമാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഇന്ദ്രജിത്ത് മുഴുനീളെ പൊലീസ് വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് ധീരം. അജു വർഗീസ്, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, സാജൽ സുദർശൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ വാഗമൺ ആണ്. റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ. സഹനിർമ്മതാവ്: ഹബീബ് റഹ്മാൻ, എഡിറ്റർ: നാഗൂരൻ രാമചന്ദ്രൻ, സംഗീതം: മണികണ്ഠൻ അയ്യപ്പ, പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, പ്രോജക്ട് ഡിസൈനർ: ഷംസു വപ്പനം, കോസ്ര്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ, പി.ആർ.ഓ: പി.ശിവപ്രസാദ്.