സനദ് ദാന സമ്മേളനം
Friday 17 January 2025 12:19 AM IST
മുഹമ്മ: നാലുതറ അഹ്‌മദ് മൗലവി ഹിഫ്ള് ആൻ്റ് ശരീഅത്ത് കോളേജിൻ്റെ വാർഷിക സനദ് ദാന സമ്മേളനത്തിൻ്റെ ഭാഗമായി മജ്ലിസുന്നൂർ ആത്മീയ സംഗമവും നാലുതറ അഹ്‌മദ് മൗലവി അനുസ്‌മരണവും സംഘടിപ്പിച്ചു. മജ്ലിസുന്നൂർ സംഗമത്തിന് വിവിധ മസ്ജിദ് ഇമാമുമാരും മദ്റസ അധ്യാപകരുമായ എ. മാഹീൻ അബൂബക്കർ ഫൈസി, ഹാഫിൾ മുഹമ്മദ് സിയാദ് അസ്‌ലമി, റഫീഖ് ദാരിമി, ഷാഹുൽ ഹമീദ് മുസ്‌ലിയാർ, സി.എം. സൈനുൽ ആബ്ദീൻ മേത്തർ മുസ്‌ലിയാർ, കെ.എച്ച്. അബ്‌ദുൽ ഖാദർ മുസ്‌ലിയാർ, യൂസുഫ് മുസ്‌ലിയാർ, ഹാഫിള് മുഹമ്മദ് ആസിഫ് അസ്ഹരി, ഹാഫിള് മാഹീൻ അബൂബക്കർ, മുജീബ് മേത്തർ, കബീർ മുസ്‌ലിയാർ, റിഫാസ് സിദ്ധീഖ് വാഫി തുടങ്ങിയവർ നേതൃത്വം നൽകി.