വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ തൃഷയുടെ പോസ്റ്റ് എന്തിനായിരുന്നു?ചോദ്യവുമായി മാദ്ധ്യമപ്രവർത്തകൻ

Friday 17 January 2025 6:27 PM IST

തമിഴക വെട്രി കഴകം എന്ന രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച് തമിഴ് രാഷ്‌ട്രീയത്തിൽ ഒരു കൈനോക്കാനുള്ള പുറപ്പാടിലാണ് സൂപ്പർതാരം വിജയ്. ദളപതി വിജയ് എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ്‌ തന്റെ അവസാന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനുശേഷം ചലച്ചിത്ര മേഖലയോട് വിടപറഞ്ഞ് പൂർണമായും രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കാനാണ് വിജയ്‌യുടെ തീരുമാനം.

വിജയ്‌ക്കൊപ്പം അഭിനയിച്ച നടിമാരിൽ നിരവധി താരങ്ങൾ വെള്ളിത്തിരയിലെ സ്‌ക്രീനിൽ മികച്ച താരജോഡിയായി പറയാറുണ്ട്. നയൻതാര, അസിൻ, ജ്യോതിക അങ്ങനെ പല നടിമാർ. ഇവരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് തൃഷ. വിജയ്‌ സൂപ്പർതാര നിരയിലേക്ക് ഉയർന്ന ചിത്രമാണ് ഗില്ലി ഇതിൽ നായികയായത് തൃഷയായിരുന്നു. പിന്നീട് ഏറെ ചിത്രങ്ങളിൽ ഇവർ ജോഡികളായി. വൈകാതെ തൃഷയും തമിഴ് സിനിമയിലെ മുൻനിര താരമായി. 15 വർഷങ്ങൾക്ക് ശേഷം ഇരുവരും ലിയോ എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു.

ഇതിനിടെ വിജയ് ഭാര്യ സംഗീതയുമായി വേർപിരിഞ്ഞെന്നും തൃഷയുമായി അടുപ്പത്തിലെന്നും കഥപരന്നു. നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ചാർട്ടേഡ് വിമാനത്തിൽ ഇരുവരും ഒന്നിച്ച് യാത്രചെയ്‌തതും തുടർന്ന് സംഗീതയെ രക്ഷിക്കൂ എന്ന പേരിൽ ക്യാമ്പെയിൻ ഉണ്ടായതും അടുത്തിടെയാണ്.

ഈ സമയം തൃഷയുടെ ജീവിതത്തെ കുറിച്ച് യൂട്യൂബ് ചാനലിലൂടെ വിമർശനം ഉന്നയിക്കുകയാണ് തമിഴ് മാദ്ധ്യമ പ്രവർത്തകൻ ചെ ഗുവേര. 'എന്നേക്കും സ്‌നേഹം' എന്ന കുറിപ്പോടെ വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ തൃഷ പോസ്‌റ്റ് ചെയ്‌തു. അതെന്തിനെന്നാണ് ചെ ഗുവേര ചോദിക്കുന്നത്. വിജയ് ഇപ്പോൾ മറ്റൊരാളുടെ ഭർത്താവാണ്. തൃഷ കൂടെ അഭിനയിക്കുന്ന നടി മാത്രം. അങ്ങനെയുള്ളപ്പോൾ പിറന്നാൾ ദിനത്തിൽ തൃഷയുടെ പോസ്റ്റ് എന്തിനായിരുന്നു? ഇങ്ങനെ പറയുന്നതിലൂടെ സമൂഹം അവരുടെ ബന്ധത്തെ എങ്ങനെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും ചെ ഗുവേര ചോദിക്കുന്നു.