4 സീസൺസ്
Saturday 18 January 2025 3:26 AM IST
മലയാളത്തിൽ ആദ്യമായി ജാസ്, ബ്ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ വിനോദ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ 4 സീസൺസ് ജനുവരി 24 ന് തിയേറ്ററിൽ. മോഡലിംഗ് രംഗത്ത് നിന്നെത്തിയ അമീൻ റഷീദും ഡാൻസറായ റെയാ പ്രഭുവുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ്, ബ്ലെസി സുനിൽ, ലക്ഷ്മി സേതു, രാജ്‌മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന, ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്വിൻ, അഫ്രിദി താഹിർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ട്രാൻസ് ഇമേജ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. ഛായാഗ്രഹണം: ക്രിസ് എ ചന്ദർ, സംഗീതം: റാലേ രാജൻ, ജിതിൻ റോഷൻ, എഡിറ്റിംഗ്: ആർ.പി കല്യാൺ, കല: അർക്കൻ എസ്. കർമ്മ, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.