അക്ഷയ സംരംഭകരുടെ പ്രതിഷേധധർണ
Saturday 18 January 2025 12:07 AM IST
തൃശൂർ : അക്ഷയ സേവന നിരക്ക് പുനർനിർണയിക്കുക, അക്ഷയ സംരക്ഷണത്തിനായി ഇറക്കിയ സർക്കാർ ഉത്തരവുകൾ കോടതി വിധി അംഗീകരിച്ചു നടപ്പാക്കുക, അഞ്ചു വർഷം പൂർത്തിയാക്കിയ അക്ഷയ സെന്ററുകൾ സ്വതന്ത്രമായി കൈമാറ്റം ചെയ്യാൻ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് 20ന് പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് അക്ഷയ കേന്ദ്രങ്ങളുടെ സംഘടനയായ ഫേസിന്റെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം ഐ.ടി.മിഷൻ സെന്ററിന് മുന്നിൽ രാവിലെ പത്തിന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജഫോഴ്‌സൺ മാത്യു, സുനിൽ സൂര്യ, എം.അരവിന്ദാക്ഷൻ, എ.ജി.പ്രവീൺ, പി.കെ.ഷീല എന്നിവർ പങ്കെടുത്തു.