ഈ നാളുകാർ പുതിയ വാഹനം വാങ്ങും, ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.
അശ്വതി: പ്രതീക്ഷിച്ച കേന്ദ്രങ്ങളിലെ വരുമാനത്തിന് കാലതാമസം നേരിടും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കർമ്മരംഗത്ത് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. മത്സരപരീക്ഷകളിൽ വിജയിക്കും. ഭാഗ്യദിനം തിങ്കൾ. ഭരണി: ഔദ്യോഗികമായി സ്ഥലംമാറ്റം ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ഉന്നതസ്ഥാനം ലഭിക്കും. വക്കീലന്മാർക്ക് പ്രശസ്തി വർദ്ധിക്കും. വ്യാപാരത്തിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. വീട് വാങ്ങുവാൻ സമയംഅനുയോജ്യം. ഭാഗ്യദിനം ബുധൻ. കാർത്തിക: ബന്ധുജനങ്ങളിൽ നിന്ന് പലവിധ സഹായങ്ങളും ലഭിക്കും. വാഹനങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധചെലുത്തും. വിദേശയാത്രകൾ ആവശ്യമായി വരും. ബാങ്ക് ലോണുകളെ ആശ്രയിക്കും. ഭാഗ്യദിനം ഞായർ. രോഹിണി: സിനിമ, സംഗീതം മുതലായവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയം. എല്ലാകാര്യങ്ങളിലും ശ്രദ്ധചെലുത്തണം. കൃഷി ലാഭകരമാകും. പുണ്യക്ഷേത്രങ്ങളും സ്ഥലങ്ങളും സന്ദർശിക്കാനവസരം. ഭാഗ്യദിനം ചൊവ്വ.
മകയിരം: വ്യാപാരം പൂർവാധികം അഭിവൃദ്ധിപ്പെടും. സർക്കാർ ജോലിക്കാർക്ക് ഉയർച്ചയുണ്ടാകും. പ്രേമം വിവാഹത്തിൽ കലാശിക്കാനിടവരും. ഉയർന്ന ഉദ്യോഗസ്ഥരുമായി രമ്യതയിൽ വർത്തിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഭാഗ്യദിനം ശനി. തിരുവാതിര: പുതിയ ജോലിയിൽ പ്രവേശിക്കും. പൂർവിക സ്വത്ത് അനുഭവയോഗ്യമാകും. ഊഹക്കച്ചവടങ്ങളിൽ നിന്നുള്ള ആദായം കുറയും. വ്യാപാരത്തിൽ പുരോഗതി. വീട്ടിൽ പൂജാദിമംഗളകാര്യങ്ങൾ നടക്കാനിടയുണ്ട്. ഭാഗ്യദിനം ബുധൻ. പുണർതം: അധികാരത്തിൽ നിന്നും സ്ഥാനമൊഴിയേണ്ടിവരും. വിദേശയാത്ര സാദ്ധ്യമാകും. കലാകായിക രംഗത്തുള്ളവർക്ക് അനുകൂലസമയമാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനമാനാദികൾ ലഭിച്ചേക്കും. ഭാഗ്യദിനം തിങ്കൾ. പൂയം: വാഹനങ്ങളിൽ നിന്നും വാടകയിനത്തിലും വരുമാനം വർദ്ധിക്കും. പുതിയ ഭൂമി വാങ്ങാൻ സാധിക്കും. ആത്മീയമായി ചിന്തിക്കുന്നവർക്ക് വിജയമുണ്ടാകും. നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കും. ജോലിയിൽ സ്ഥലമാറ്റം കിട്ടും. ഭാഗ്യദിനം ബുധൻ.
ആയില്യം: വെല്ലുവിളികളെ അതിജീവിക്കും. കലാസാഹിത്യാദി കാര്യങ്ങളിൽ സത്പേര് സമ്പാദിക്കും. തൊഴിൽപരമായി ഉയർച്ചയുണ്ടാകും. ദൂര ദേശങ്ങളിലുള്ളവർ മടങ്ങിയെത്തും. പ്രവർത്തനമേഖലയിൽ പുതിയ പദവി ലഭിക്കും. ഭാഗ്യദിനം ബുധൻ. മകം: സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃസ്ഥാനം വഹിക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കുക. നഷ്ടപ്പെട്ടരേഖകൾ തിരിച്ചു കിട്ടും. തൊഴിൽപരമായി യാത്രകൾ വേണ്ടിവരും. ഭാഗ്യദിനം ബുധൻ. പൂരം: ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. സേവനപ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കും. വിവാഹ നിശ്ചയം നടക്കും. യന്ത്രസംബന്ധമായ ഇടപാടുകളിലൂടെ ആദായം ലഭിക്കും. ഗുരു കാരണവന്മാരുടെ അനുഗ്രഹം ലഭിച്ചേക്കും. ഭാഗ്യദിനം വെള്ളി. ഉത്രം: വിദേശ ജോലിയുള്ളവർക്ക് ജോലിക്കയറ്റം ലഭിക്കും. പുതിയ വാഹനം വാങ്ങും. മാതാവിൽ നിന്ന് കൂടുതൽ സഹകരണമുണ്ടാകും. കൃഷിക്കാർക്ക് കൂടുതൽ ആദായം ലഭിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽ നഷ്ടമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
അത്തം: ഉന്നതവിദ്യാഭ്യാസത്തിൽ പുരോഗതി. സർക്കാർ ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. പരസ്യങ്ങൾ ഏജൻസി ഏർപ്പാടുകൾ എന്നിവ മുഖേന ലാഭമുണ്ടാകും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കും. ദാമ്പത്യജീവിതം സുഖകരമാകും. ഭാഗ്യദിനം ശനി. ചിത്തിര: പത്രപ്രവർത്തകർക്ക് അനുകൂലമായ സമയമാണ്. ഉല്ലാസയാത്രകളോ തീർത്ഥാടനമോ നടത്താൻ പദ്ധതിയിടും. താത്ക്കാലികാടിസ്ഥാനത്തിൽ ജോലി ലഭിച്ചേക്കും. സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രയാസപ്പെടും. ഭാഗ്യദിനം വ്യാഴം. ചോതി: ഉത്തരവാദിത്വപ്പെട്ട ജോലികൾ ഏറ്റെടുക്കും. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കും. പുതിയ ബിസിനസ് തുടങ്ങാൻ പദ്ധതികൾ തയ്യാറാക്കും. പിതൃസ്ഥാനീയരുടെ ആരോഗ്യത്തിൽ ശ്രദ്ധവേണം. ഭാഗ്യദിനം ചൊവ്വ. വിശാഖം: തൊഴിൽപരമായി മാറ്റങ്ങൾ സംഭവിക്കും. പുതിയ രീതിയുമായി ഒത്തുചേരാൻ പ്രയാസപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ നിറവേറുന്നതിന് കൂടുതൽ പ്രവർത്തിക്കേണ്ടി വരും. ഗൗരവമുള്ള പ്രവൃത്തികൾ പൂർത്തീകരിച്ച് സൽപ്പേര് നേടും. ഭാഗ്യദിനം ഞായർ.
അനിഴം: സുഹൃത്തുക്കൾ മുഖേന സാമ്പത്തികലാഭം. കർഷകർക്ക് കൃഷിയിലൂടെ ആദായമുണ്ടാകും. ദൂരയാത്രകൾ ആവശ്യമായി വരും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കടബാദ്ധ്യതകൾ തീർക്കും. ഭാഗ്യദിനം ചൊവ്വ. തൃക്കേട്ട: വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ കൂടും. ഉത്സവാദികാര്യങ്ങളിൽ പങ്കെടുക്കും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായസഹകരണങ്ങളുണ്ടാകും. മദ്ധ്യസ്ഥർ മുഖേന കേസുകൾ ഒത്തു തീർപ്പാക്കും. ഭാഗ്യദിനം ശനി. മൂലം: എല്ലാപ്രവർത്തനങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ബാങ്കിംഗ് രംഗത്ത് ഉന്നതപദവി അലങ്കരിക്കും. ഏജൻസി ഏർപ്പാടുകൾ ഏറ്റെടുക്കും. ഓഹരിയിൽ നിന്ന് ആദായമുണ്ടാകും. വാടകയിനത്തിൽ ആദായം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ. പൂരാടം: തിരഞ്ഞെടുപ്പുകളിൽ വിജയിക്കും. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. പൊതുമദ്ധ്യത്തിൽ അഭിമാനിക്കാൻ അവസരം. വിദേശത്ത് പോകാൻ അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ ലഭിക്കും. ഭാഗ്യദിനം ബുധൻ.
ഉത്രാടം: പുതിയ തൊഴിൽ കണ്ടെത്താൻ ശ്രമിക്കും. അന്യദേശത്തുള്ളവർ നാട്ടിലെത്തുന്നതിൽ തടസങ്ങളുണ്ടാകും. നല്ല കാര്യങ്ങൾക്കും മതാനുഷ്ഠാനങ്ങൾക്കും വേണ്ടി പണം ചെലവഴിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഭാഗ്യദിനം ഞായർ. തിരുവോണം: പിതാവിന്റെ സമ്പാദ്യം കൈകാര്യം ചെയ്യാനവസരമുണ്ടാകും. യുവാക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. വിദേശത്ത് നിന്ന് ധനാഗമമുണ്ടാകും. തൊഴിൽരഹിതർക്ക് ജോലിയിൽ പ്രവേശിക്കാനവസരം. ഭാഗ്യദിനം വെള്ളി. അവിട്ടം: സാമ്പത്തിക ബാദ്ധ്യതകൾ തീർക്കും. വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. ആരോഗ്യപരമായി ദോഷമില്ല. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ സഹകരണമുണ്ടാകും. ഭാഗ്യദിനം ഞായർ. ചതയം: സർവീസിൽ സ്ഥിരനിയമനം കിട്ടാൻ കാലതാമസം നേരിടും. വിദ്യാഭ്യാസ കാര്യത്തിലും സാമ്പത്തിക രംഗങ്ങളിലും അഭിവൃദ്ധിയുണ്ടാകും. കുടുംബസ്വത്ത് അനുഭവിക്കാൻ സന്ദർഭമുണ്ടാകും. ഭാഗ്യദിനം ഞായർ.
പൂരൂരൂട്ടാതി: സർവീസിൽ സ്ഥിരപ്പെടാനോ പ്രമോഷനോ സാദ്ധ്യത. സന്താനങ്ങളുടെ മംഗളകാര്യത്തിനായി പ്രവർത്തിക്കും. അലസത മൂലം ജീവിതത്തിലെ പുരോഗതി മന്ദിഭവിച്ചെന്നുവരാം. നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും. ഭാഗ്യദിനം ചൊവ്വ ഉത്രിട്ടാതി: പലകാര്യങ്ങളിലും ധീരമായ നിലപാട് സ്വീകരിക്കും. ഉന്നത ഉദ്യോഗസ്ഥർ ഉദാരതയോടെ പെരുമാറും. ജനമദ്ധ്യത്തിൽ അംഗീകാരം ലഭിക്കും. ബിസിനസ് കാര്യങ്ങളിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കും. ഭാഗ്യദിനം വ്യാഴം. രേവതി: ഭൂമിയിലൂടെ ധനാഗമമുണ്ടാകും. സാങ്കേതികമായി പഠിപ്പിൽ ഗുണമുണ്ടാകും. ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. ആരാധാനലയങ്ങളുടെയോ പുനരുദ്ധാരണത്തിന് വേണ്ടി മുൻകൈയെടുക്കും. ഭാഗ്യദിനം ഞായർ.