മുക്കുപണ്ടം തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
Saturday 18 January 2025 11:25 PM IST
വൈക്കം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തലയാഴം മാടപ്പള്ളി കിഴക്കേക്കുറിച്ചിത്തറ വിജീഷ് (33) നെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പലതവണകളായി ഉല്ലല ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ചെയിനും, വളയും പണയം വെച്ച് ഒരു ലക്ഷത്തി നാൽപത്തി ആറായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.വൈക്കം സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, സി.പി.ഒമാരായ സുദീപ്, കിഷോർ, റെജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.