ആയുർവേദ ചികിത്സാ ക്യാമ്പ്
Sunday 19 January 2025 1:34 AM IST
വിഴിഞ്ഞം: പൂജപ്പുരയിലെ പ്രാദേശിക ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി ഉപപദ്ധതിയിൽ ഉൾപ്പെടുന്ന വനിതാ ബാല ആരോഗ്യരക്ഷാ പദ്ധതിയുടെ ഭാഗമായി കല്ലുവെട്ടാൻകുഴി ആർ.എം.ആർ.എ റസിഡൻസിൽ ഉഷകുമാരിയുടെ വീട്ടിൽ സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പ് നടത്തും. 20,27 തീയതികളിലും,ഫെബ്രുവരി 3,10,17 തീയതികളിലുമായി രാവിലെ 10.15 മുതൽ 1വരെ സ്ത്രീകൾക്കും കുട്ടികൾക്കുമായാണ് ക്യാമ്പ്. സൗജന്യ രക്‌ത പരിശോധന, ആയുർവേദ മരുന്ന് വിതരണം, തുടർ ചികിത്സ എന്നിവ ലഭ്യം.