തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ്  കേജ്‌‌രിവാളിന്  നേരെ  ആക്രമണം,​ വീഡിയോ പുറത്ത്

Saturday 18 January 2025 8:19 PM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌‌രിവാളിന് നേരെ ആക്രമണം. അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ കല്ലെറിയുകയായിരുന്നു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നു.

കേജ്‌രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിലെ പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രണമുണ്ടായത്. ആദ്യം ഏതാനും പേർ വാഹനം തടഞ്ഞു. പിന്നാലെ കല്ലെറിയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അരവിന്ദ് കേജ്‌‌രിവാളിന്റെ കാർ തട്ടി മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റതായി ബിജെപി പറയുന്നു.