സയനൈഡ് സിനിമയുടെ ഭാഗമല്ലെന്ന് പ്രിയമണി
Sunday 19 January 2025 8:25 PM IST
സയനൈഡ് സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് പ്രതികരിച്ച് നടി പ്രിയമണി. കൊവിഡിന് മുൻപ് സയനൈഡ് സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചതാണ്. എന്നാൽ പിന്നീട് അതു നടക്കാതെ പോയി. എന്നാൽ കൊവിഡിനു ശേഷം ആ സിനിമയുടെ ഭാഗമായവർ പ്രോജക്ടുമായി മുൻപോട്ടു പോയപ്പോൾ അവരെ അറിയിച്ചശേഷം താൻ പിൻമാറുകയായിരുന്നെന്ന് പ്രിയമണി വ്യക്തമാക്കി. അതേസമയം കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഓഫീസർ ഓൺ ഡ്യൂട്ടി ആണ് മലയാളത്തിൽ പ്രിയമണിയുടെ പുതിയ റിലീസ്. നവാഗതനായ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 20ന് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും പ്രിയമണിയും ആദ്യമായാണ് ഒരുമിക്കുന്നത്. മോഹൻലാൽ - ജിത്തു ജോസഫ് ചിത്രം നേര് ആണ് പ്രിയമണി നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.