വിടാമുയർച്ചി ഫെബ്രുവരി ആറിന്; ട്രെയിലർ  

Sunday 19 January 2025 3:26 AM IST

ആരാധകലോകം കാത്തിരിക്കുന്ന അജിത്തിന്റെ വിടാമുയർച്ചി ഫെബ്രുവരി 6ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക. അജിത്തിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ഹോളിവുഡ് ചിത്രങ്ങളുടെ ഫീൽ തരുന്ന സ്റ്റൈലിഷ് മേക്കിംഗ് ചിത്രത്തിൽ ഉണ്ടാകുമെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. ആക്ഷൻ, ത്രിൽ, സസ്‌പെൻസ് എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അർജുൻ, റെജീന കസാൻഡ്ര, ആരവ്, നിഖിൽ, ദസാരഥി, ഗണേഷ്, വിഷ്ണു ഇടവൻ, അറിവ്, അമോഗ് ബാലാജി, മോഹൻ രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം: ഓം പ്രകാശ്, സംഗീതം: അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്: എൻ.ബി ശ്രീകാന്ത്, കലാസംവിധാനം: മിലൻ, സംഘട്ടന സംവിധാനം: സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം: അനു വർദ്ധൻ, നൃത്ത സംവിധാനം: കല്യാൺ, ഓഡിയോഗ്രഫി: ടി. ഉദയകുമാർ, എക്സികുട്ടീവ് പ്രൊഡ്യൂസർ സുബ്രമണ്യൻ നാരായണൻ, വിഎഫ്എക്സ്: ഹരിഹരസുധൻ, കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ആണ് വിതരണം. ഡിസ്ട്രിബൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ: ശബരി.