പായത്ത് പുലിയുടെ സാന്നിദ്ധ്യം
Saturday 18 January 2025 8:52 PM IST
ഇരിട്ടി:പായം ചെമ്മരം നഗറിന് സമീപത്തായി പുലിയെ കണ്ടത്തായി ടാപ്പിംഗ് തൊഴിലാളി. പുലർച്ചെ അഞ്ചര മണിയോടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുകയായിരുന്ന ജോസാണ് പുലിയെ കണ്ടത്. പട്ടി കുരക്കുന്ന ശബ്ദം കേട്ട് ടോർച്ച് അടിച്ച് നോക്കുമ്പോൾ പുലി റബ്ബർ തോട്ടത്തിലുടെ താഴെ ഭാഗത്തേക്ക് ഓടിപ്പോക്കുന്നതായി കണ്ടെന്നാണ് ജോസിന്റെ വെളിപ്പെടുത്തൽ.
ഭയന്ന ജോസ് സമീപത്തെ വീട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ടു പേരും തിരച്ചൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ സമീപത്തെ തോട്ടങ്ങളിലെ തൊഴിലാളികളെ പുലിയെ കണ്ടതായ കാര്യം അറിച്ചു. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാക്കയങ്ങാട് നിന്ന് കഴിഞ്ഞ ദിവസമാണ് ഒരു പുലിയെ വനംവകുപ്പ് അധികൃതർ കൂട്ടിലാക്കി ഉൾവനത്തിലേക്ക് കടത്തിവിട്ടത്.