സീനിയർ സിറ്റിസൺസ് ഫോറം  സമ്മേളനം 

Saturday 18 January 2025 8:57 PM IST

കാഞ്ഞങ്ങാട് : കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ എൻ. .എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഖാദർ മാങ്ങാട് മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കുമാരൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.സുശീല ലാസർ, എം.ഗോപാലകൃഷ്ണ കുറുപ്പ് ,കുഞ്ഞാഹമ്മദ് പാലക്കി, ഉമേഷ് കാമത്ത്, യൂസഫ് ഹാജി എന്നിവരെ ആദരിച്ചു.നഗരസഭാ വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, കെ.കെ.ജാഫർ, സ്ഥിരംസമിതി അദ്ധ്യക്ഷ കെ.ലത, കൗൺസിലർമാരായ എം.ബൽരാജ് , കെ.കെ.ബാബു, പി.എ.അബൂബക്കർ ഹാജി പള്ളിക്കര, കെ.സുകുമാരൻ , എം.ഗംഗാധരൻ, മേരിക്കുട്ടി മാത്യു, വി.കെ.അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വൈ.എം.സി.ചന്ദ്രശേഖരൻ സ്വാഗതവും മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.