നാലിടത്ത് സി.പി.എം ബഹുജന കൂട്ടായ്മ

Saturday 18 January 2025 9:09 PM IST

തലശ്ശേരി : തലശ്ശേരി മാഹി ബൈപ്പാസിന്റെ സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലിടത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.ചോനാടത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. ടി.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു, കാത്താണ്ടി റസാക്ക്, എ.കെ.രമ്യ , ടി.മനോജ് എന്നിവർ സംസാരിച്ചു.കൊളശ്ശേരിയിൽ എ.കെ. രമ്യ ഉദ്ഘാടനം ചെയ്തു.എ.സി മനോജ് അദ്ധ്യക്ഷത വഹിച്ചു. എ.രമേശ് ബാബു, കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.കോടിയേരി ഇടത്തട്ടയിൽ ഏരിയാസെക്രട്ടറി സി കെ.രമേശൻ ഉദ്ഘാടനം ചെയ്തു. എ.ശശി അദ്ധ്യക്ഷത വഹിച്ചു. വി.സതി,എൻ.എം. പ്രജിത്ത് സംസാരിച്ചു.ഇല്ലത്ത് താഴെ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. സി സോമൻ അദ്ധ്യക്ഷത വഹിച്ചു. കാരായി ചന്ദ്രശേഖരൻ, വി.എം.സുകുമാരൻ, സി എൻ.ജിഥുൻ സംസാരിച്ചു