പൂർവ്വ വിദ്യാർത്ഥി സംഗമം
ചെറുതോണി: വാഴത്തോപ്പ് ഗവ. ഹൈസ്‌കൂളിൽ നിന്ന് 1979ൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ 45 വർഷത്തിനുശേഷം വിദ്യാപാദപം- 1979 എന്ന പേരിൽ സ്‌കൂളിൽ ഒരുമിച്ചുകൂടി. പരസ്പരം കാണാതെയും അറിയാതെയും വിവിധ രാജ്യങ്ങളിൽ ജോലിയെടുക്കുന്നവരും വസിക്കുന്നവരുമായ 90ലധികം വിദ്യാർത്ഥികൾ തങ്ങളുടെ പഴയ ക്ലാസിൽ പഴയ അദ്ധ്യാപകരോടൊപ്പം ഒരു ദിനം പങ്കിട്ടത് തികച്ചും നവ്യാനുഭവമായി. മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ബാബു കണ്ണങ്കര അദ്ധ്യക്ഷത വഹിച്ചു. പി.ജെ. അബ്രഹാം, ഏലിയാമ്മ ഉമ്മൻ, മിനി, ചിന്നമ്മ തുടങ്ങിയ അദ്ധ്യാപകർക്ക് ആദരവും ഉപഹാരവും നൽകി. സ്‌കൂൾ പ്രിൻസിപ്പൽ ജോമി ജോസഫ്, ജോസഫ് കെ.യു കുഴികണ്ടം, എ.പി. ഉസ്മാൻ, കുര്യാക്കോസ്, ഷാജി എം.സ്‌കറിയ, സോയി ജോർജ്ജ്, കെ.എ. ജോസഫ്, സി.കെ. ജിജോകുമാർ, കെ.എ. തോമസ്, ആഗസ്നസ്, ഇ.കെ. ഉഷ, പി.എൻ. സുശീല, കെ.യു. ലിസി, ജോളി, സാലി എന്നിവർ പ്രസംഗിച്ചു.